Sunday, August 23, 2009

മടങ്ങി വരാത്ത ശബ്ദങ്ങള്‍...






കഴിഞ്ഞ രണ്ടു മാസങ്ങള്‍..... മനസ്സിനെ മരവിപ്പിക്കുന്ന മരണത്തിന്റെ ഗന്ധമുള്ള മണല്കാറ്റ് കടന്നു പോയ നാളുകള്‍..... കാറ്റില്‍ കടപുഴകിയതു...മനസ്സാക്ഷി മരവിക്കാത്ത മലയാളിയുടെ മനസ്സിനെ തണുപ്പിച്ചു തണല്‍ വീശി നിന്ന വന്‍ മരങ്ങള്‍...പ്രണയത്തിന്റെ, പ്രത്യാശയുടെ, അടങ്ങാത്ത ജീവിത ദാഹത്തിന്റെ തണല്‍ വീശിയ വന്‍ മരങ്ങള്‍.. ..... തുടക്കം എവിടെ നിന്നായിരുന്നു.....
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

ആദ്യം മറഞ്ഞത് മന്ദഹാസമാണ്‌......
പര്‍ദ്ദക്കിടയിലൂടെ തെളിഞ്ഞ മൂക്കുതിയണിഞ്ഞ ഐശ്വര്യമാര്‍ന്ന മുഖം.....
കപടതയാര്‍ന്ന സമൂഹത്തിനെ മുഴുവന്‍ വെല്ലുവിളിച്ചു നീര്‍മാതളം പൂത്തകാലം പറഞ്ഞ കഥാകാരി.. പരയുവാനാഞ്ഞത്പറഞ്ഞു മാത്രം നിര്‍ത്തിയ കര്‍മ്മധീര....
ഇനിയുമാ
കഥകള്‍ കേള്‍ക്കാനവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍
അറിയാതെ
നെഞ്ചിന്റെ ഇടതു ഭാഗത്തൊരു വേദന...


&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&



തനിയാവര്‍ത്തനം മുതല്‍ ഗ്രാമീണതയുടെ നിഷ്കളങ്ക മുഖം തെളിച്ചു നിന്ന കഥാകാരന്‍..... തന്റെ കൈ പിടിച്ചു വളര്‍ന്നവരില്‍ നിന്ന്‍ തന്നെ അവഗണനയുടെ കയ്പ് നീര്‍ കുടിക്കേണ്ടി വന്നപ്പോളും മാറാത്ത സ്നേഹത്തിന്റെ നിലപാടുകള്‍.... മനസ്സില്‍ ഒരു വേദന മാത്രം മാത്രം ബാക്കി... ജീവിച്ചിരുന്നപ്പോള്‍ എത്ര ഇഷ്ടപ്പെട്ടിരുന്നുവെന്നു ഞങ്ങള്‍ക്കു പറയുവാനായില്ലല്ലോ എന്ന വേദന.... എങ്കിലും എനിക്കറിയാം അങ്ങകലെ അവിടെ ഉറങ്ങാത്ത മനീഷി എല്ലാം തിരിച്ചറിയുന്നുണ്ടാവും... തനിക്കായി നുറുങ്ങിയ ഹൃദയങ്ങളെ കാണുന്നുണ്ടാവും. ..

*****************************************************************************************


വടു വീണ നെറ്റിക്ക് കീഴെ ഭാവങ്ങള്‍ മിന്നിമറഞ്ഞ കണ്ണുകള്‍.....
ശബ്ദത്തിലും ഭാവത്തിലും പൌരുഷം കാത്തു സൂക്ഷിച്ച അനുഗ്രഹീത കലാകാരന്‍..

കുറി തൊട്ട നെറ്റിയുമായി വിപ്ലവം പറഞ്ഞവന്‍...
വാക്കുകളില്‍ അറിവും പ്രവൃതിയ‌ില്‍ പക്വതയും കാണിച്ച അപൂര്‍വ പ്രതിഭ...

ഇപ്പോളും മുഴങ്ങുന്നു ആ ശബ്ദം കാതില്‍..
ഒരു മുഴക്കമായി... അതങ്ങനെ അലയടിക്കുകയാണ്...
മനസ്സിലൂടെ, ഓര്‍മകളിലൂടെ, കൂടുതല്‍ കൂടുതല്‍ കരുത്തോടെ...

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ക്രൌര്യം നിറഞ്ഞ മുഖത്തുകൂടി വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുത്തന്‍ രൂപം നല്‍കിയവന്‍....

തന്റെതായ ശൈലിയില്‍ ഹാസ്യത്തിന് പുതിയ ഭാവം നല്‍കിയവന്‍...

നാടകത്തിലെ കാട്ടുകുതിര....

സിനിമയിലെ കാര്‍ലോസ്...

എന്റെ വരകള്‍ക്ക് അപ്പുറത്തെ മുഖഭാവങ്ങള്‍...

ഓര്‍ക്കുവാനിനി ഓര്‍മ്മകള്‍ മാത്രം....

************************************************************************************
കാരുണ്യം സ്ഭുരിക്കുന്ന കണ്ണുകള്‍...

മാതാതീതനായ ആത്മീയ നേതാവ്....

രാഷ്ട്രീയത്തിന് അതീതനായ രാഷ്ട്രീയ നേതാവ്....

എല്ലാറ്റിനും ഉപരി എല്ലാര്‍ക്കും "തങ്ങളുടേത് " മാത്രമായ തങ്ങള്‍....

നഷ്ടപ്പെട്ടത്‌ എത്ര വലുതെന്നു കണക്കാക്കാനാകുന്നില്ല... ..
ബാക്കിയാവുന്നത് വേദനയും പിന്നെ ഓര്‍മകളും...


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

മരണം ഒരു അനിവാര്യത എന്ന് വീണ്ടും തിരിച്ചറിയുംപോളും അറിയാതെ മനസ്സു മോഹിക്കുന്നു... കുറച്ചു കൂടി ഇവര്‍ ഉണ്ടായിരുന്നെങ്കില്‍... ഇവിടെയൊക്കെ ശബ്ദങ്ങള്‍ മുഴങ്ങിയെന്കില്‍... ചിന്തകള്‍ വീണ്ടും പുഷ്പിച്ചിരുന്നെങ്കില്‍...

5 comments:

പയ്യന്‍സ് said...

ഈ ഉദയന്‍ ഒരു സംഭവം തന്നെ

സിയാബ്‌ said...

ഉദയേട്ടാ
പുതിയ പോസ്റ്റ്‌ വായിച്ചു വളരെ നന്നായിട്ടുണ്ട്
വായിച്ചപ്പോള്‍ ശരിക്കും ഒരു ചെറു നൊമ്പരം മനസ്സിലൂടെ കടന്നുപോയി! എന്തേ രാജന്‍ പി ദേവിനെയും ശിഹാബ്‌ തങ്ങളെയും വിട്ടുപോയത്? എഴുതുമല്ലോ ? ചിത്രങ്ങളും നന്നായി ചെയ്തിട്ടുണ്ട്
ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട്
സിയാബ്‌

Anas Hassan said...

Nomb ayathu kondu vayikkan samayam illa.....engilum nanayitund

അന്വേഷകന്‍ said...

നന്ദി പയ്യന്‍സ്, അനസ്..

നന്ദി സിയാബ്.. ഓര്‍മിപ്പിച്ചതിനു നന്ദി...ഞാന്‍ അത് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

രാജന്‍ പി ദേവിനെ വരച്ചിട്ടു അത്ര ശരിയായില്ല.

എങ്കിലും വരെ മറക്കാന്‍ മലയാളിക്കാവുമോ...

അന്വേഷകന്‍ said...

നന്ദി പയ്യന്‍സ്, അനസ്..

നന്ദി സിയാബ്.. ഓര്‍മിപ്പിച്ചതിനു നന്ദി...ഞാന്‍ അത് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

രാജന്‍ പി ദേവിനെ വരച്ചിട്ടു അത്ര ശരിയായില്ല.

എങ്കിലും ഇവരെ മറക്കാന്‍ മലയാളിക്കാവുമോ...

Post a Comment

വായാനാനുഭവങ്ങള്‍...