Monday, October 12, 2009

അജ്ഞാനിയുടെ ബ്ലോഗ്

ന്തുവാടേ.. ഇത്?? ചവറ് ബ്ലൊഗും എഴുതി നടക്കുവാണോ??


“ചോദ്യം . എന്നോടാണോ.?“


“നിന്നോട് തന്നെ.എന്തിനാനീ ഇങ്ങനെ എഴുതുന്നത്? ഇതൊക്കെ ആരു വായിക്കാനാ?“


“എനിക്കു പറയാനുള്ളതല്ലെ ഞാൻ പറയുന്നുള്ളൂ.“


“അത്രക്കു പറയുവാൻ നീ ആരാടെ?പ്രധാനമന്ത്രിയോ?“


“ഞാനൊരു സധാരണ മനുഷ്യനല്ലേഎനിക്കുമില്ലേ എന്തെൻകിലു മൊക്കെ പറയാൻ..“


“ഓഒരു എഴുത്തുകാരൻ വന്നിരിക്കുന്നുഡാ..നിലവാരമുള്ള എന്തെൻകിലും നീ എഴുതിയിട്ടുണ്ടോ? ഏതെങ്കിലും നിലവാരമുള്ള ബ്ലോഗുകളുടെ അടുത്തെങ്കിലും നിന്റെ ബ്ലോഗ് എത്തിയിട്ടുണ്ടോ?“


“ശരിയാണു ചേട്ടാ..ഞാൻ ഒരു നല്ല എഴുത്തുകാരനല്ല..നല്ല ശൈലിയൊ വാക്കുകളോ ആശയമോ എനിക്കില്ലപക്ഷേ..“


“എന്തോന്നു പക്ഷേ.”


“ഞാൻ പറയാൻ കൊതിച്ചതു ഞാൻ പറഞ്ഞില്ലെൻകിൽ പിന്നാരു പറയും ചേട്ടാ..?”


“പിന്നേ.നീ പറഞ്ഞില്ലെങ്കി ഇവിടേതാണ്ടു സംഭവിക്കുമെന്ന പോലെ


“ഞാൻ പറഞ്ഞില്ലെങ്കി ഇവിടൊന്നും സംഭവിക്കില്ല ചേട്ടാ..അതു മാത്രമല്ല. ഞാൻ ജനിച്ചില്ലായിരുന്നെങ്കിലും ഇവിടൊരു മാറ്റവും ഉണ്ടാവുമായിരുന്നില്ല..”


“ഉം.ഫിലൊസഫി..കൊള്ളാം...രി.. നിന്റെ എഴുത്ത് അവിടെ നിക്കട്ടെ.. നീയെന്തിനാടാ ഈ കണ്ടതെല്ലാം വരച്ചു ബ്ലോഗിൽ ഇടുന്നതുനീയാരു എം എഫ് ഹുസൈനോ?... ചിത്രകലയുടെ ബാലപാഠങ്ങളെങ്കിലും നീപഠിച്ചിട്ടുണ്ടോ?...


“അതും ശരിയാപക്ഷെ എനിക്കു വരക്കുന്നതു ഇഷ്ടമാഅതു ആളുകളെ കാണിക്കുന്നതും ഇഷ്ടമാ..”


“വരക്കുന്നതിഷ്ടമാണെങ്കി നിനക്കു വരച്ചാൽ പോരേ അതെന്തിനാ എല്ലാരെയും കാണിക്കുന്നത്.. ഞങ്ങള്‍ക്കൊക്കെ കാണാൻ എത്രയൊ മികച്ച ചിത്രകാരന്മാരുണ്ടിവിടെ?


“അതിനൊരു ഉത്തരം തരാൻ എനിക്കു പറ്റുന്നില്ല ചേട്ടാ..എനിക്കതിഷ്ടമാണ് .അത്ര മാത്രം..

പിന്നെ ഈ ജീവിതം എന്നു പറയുന്നതു ശ്വസം അകത്തേക്കെടുക്കുന്നതിനും പുറത്തേക്കു വിടുന്നതിനു ഇടയിലുള്ള കുറച്ചു സമയമല്ലേ.. . അതിനിടയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുവാനുള്ള വെമ്പലാണെനിക്ക് ഞാനില്ലാതായാലും ന്റേതായി എന്തെങ്കിലുമൊക്കെ എനിക്കു നാളെക്കു ബാക്കി വയ്ക്കണം.പിന്നെ നാളെ ഞാൻ ഉണ്ടെങ്കി എനിക്കൊർക്കുവാൻ എന്തെങ്കിലുമൊക്കെ ഉണ്ടാവണം..

എനിക്കു സ്നേഹിക്കുവാനായി ഒരു “ഇന്നലെ” വേണം


“നിന്നോടു സംസാരിച്ചു എനിക്കു വട്ടു പിടിക്കുന്നു.. നീ എന്തു വേണേലും ചെയ്യ് നമ്മളെ ഉപദ്രവിക്കാതിരുന്നാൽ മതി


“ചേട്ടൻ പിണങ്ങാൻ പറഞ്ഞതല്ല. ഇതൊക്കെയാ ചേട്ടാ എന്റെ ജീവിതം..വളരെ കുറച്ചു മാത്രം അറിവേ ഉള്ളൂ കയ്യിൽ.കഴിവും വളരെ കുറവാ.. ഇതിൽക്കൂടുതലൊന്നും ഇതു വച്ചു ചെയ്യാനും കഴിയില്ല.. ഞാന് ഇങ്ങനെയങ്ങു പോകട്ടെ ഈ അജ്ഞാനിയുടെ ബ്ലോഗുമായി..”

7 comments:

പയ്യന്‍സ് said...

ha ha udaya.. ivide aarum ezhuthukaaranayi jkanikkunila.. sahacharyangalaanu avane ezhuthukaaranaakunath! udayante koode njanumund

josy said...

nee angu ezhuthu udayaa...aaraa chothikan varunnathennu nokkette...keep writing..:)

അന്വേഷകന്‍ said...

പയ്യന്‍സ്: വളരെ സന്തോഷം കമന്‍റിയതിനു....എന്‍റെ ശല്യം പൂര്‍വാധികം ശക്തമാകാന്‍ പോകുവാണു...


ജൊസ്സിക്കു അഭിപ്രായങ്ങള്‍ക്കു ഒത്തിരി നന്ദി.

Ajesh said...

aarkkenkilum ulla marupadi aano??

Unknown said...

nice...looks different.... iniyum ezhuthanam

അന്വേഷകന്‍ said...

അജേഷ്,
ഇതൊരുതരം മറുപടി തന്നെ..ഒരാള്ക്കല്ല.. പലര്‍ക്കും..പിന്നെ സ്വയം ഉള്ള അപകര്‍ഷതാബോധതോടും ഉള്ള മറുപടി..

വിന്‍സി,
കമന്റിനു വളരെ നന്ദി.. ഇനിയും എന്‍റെ വാക്കുകള്‍ക്കു മറുപടി പ്രതീക്ഷിക്കുന്നു..

Unknown said...

mm...onnum manassilayilla ennalum kollam..(ithellam arodu paranjatha)

Post a Comment

വായാനാനുഭവങ്ങള്‍...